ഒടുവില്‍ എച്ച്ആറും ഔട്ട്!

പുതിയ ജീവനക്കാരെ ഗൂഗിളിലേക്ക് ഇന്റര്‍വ്യൂ ചെയ്ത് കൊണ്ടിരിക്കവെ നിലവിലെ എച്ച്ആറിനെ പുറത്താക്കി ഗൂഗിള്‍. ഡാന്‍ ലാനിഗന്‍ റയാന്‍ എന്നയാള്‍ക്കാണ് ജോലി നഷ്ടമായത്. ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്ത് കൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടതായി അദ്ദേഹം പറയുന്നു. കമ്ബനിയുടെ വെബ്സൈറ്റില്‍ കയറാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് തന്നെ പിരിച്ചുവിട്ടതായി മനസിലാക്കാന്‍ കഴിഞ്ഞതെന്നാണ് റയാന്‍ പറയുന്നത്.

കമ്ബനിയിലേക്ക് ആളെ എടുക്കുന്ന വിഭാഗം പോലും ആരൊയൊക്കെയാണ് പിരിച്ചുവിടുന്നതെന്ന് അറിയാത്ത അവസ്ഥയിലാണ്. ഗൂഗിള്‍ എച്ച്ആര്‍ ടീമില്‍ നിരവധി പേരെയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ടത്. ഇവരുടെ മാനേജരെയും കമ്ബനി പിരിച്ചുവിട്ടിരുന്നു. കമ്ബ്യൂട്ടറിന്റെ സാങ്കേതിക പ്രശ്നമാണ് തനിക്ക് ആക്സസ് കിട്ടാത്തതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പി്ന്നാലെ ഇമെയില്‍ സന്ദേശത്തിലൂടെയാണ് പിരിച്ചുവിട്ട വിവരം അറിഞ്ഞത്