ആലപ്പുഴ: സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന് ക്‌ളീന്‍ ചിറ്റ് നല്‍കി ആലപ്പുഴ ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കേബിള്‍ കരാറുകാരന്‍ എന്ന നിലയില്‍ നല്ല വരുമാനമുണ്ട്. കരുനാഗപ്പള്ളി കേസില്‍ ഷാനവാസ് പ്രതിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമിയാണെ്‌നനും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇതെല്ലാം തള്ളിയാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

