ലൈഫ് മിഷന്‍ കോഴ ഇടപാട്: എം. ശിവശങ്കറിന് നോട്ടീസയച്ച് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ചൊവ്വാഴ്ച്ച കൊച്ചിയിലെത്തണമെന്ന് ചൂണ്ടിക്കാട്ടി എം. ശിവശങ്കറിന് നോട്ടീസയച്ച് ഇഡി. ജനുവരി 31 ന് ശിവശങ്കര്‍ വിരമിക്കുന്നതിനാല്‍ ദിവസം മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്. കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നും ഇഡി വെളിപ്പെടുത്തി.

എന്നാല്‍, ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും നിലവില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്.