ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നയിക്കപ്പെട്ട ഭാരത് ജോഡോ യാത്ര സമാപിച്ചു. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.
ശ്രീനഗറിലെ പാന്ത ചൗക്കില്‍ നിന്നാണ് ഇന്നു രാവിലെ യാത്ര പുനരാരംഭിച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറില്‍ നടക്കും. സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ജനതാദള്‍ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോണ്‍ഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) തുടങ്ങിയ പാര്‍ട്ടികളുള്‍പ്പെടെ പങ്കെടുക്കും.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവയുള്‍പ്പെടെ സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കും.

