ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു

ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോര്‍ ദാസ് നെഞ്ചില്‍ വെടിയേറ്റതിനാല്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ബ്രജരാജ്‌ നഗറിലെ ഗാന്ധി ചൗക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഔദ്യോഗിക വാഹനത്തില്‍ പോകുമ്ബാേഴായിരുന്നു വെടിയേറ്റത്. നിലവില്‍ അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം.

എ എസ് ഐ ഗോപാല്‍ ദാസ് തൊട്ടടുത്തുനിന്നാണ് രണ്ടുതവണ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രദേശത്ത് ബി ജെ ഡി പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നുണ്ട്.