ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് പഠനം. ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ 2023 സർവേ പ്രകാരമാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. 39.1 ശതമാനം പേർ യോഗിയെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. യോഗിയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്നുവെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേരും പറയുന്നത് പ്രധാനമന്ത്രിയുടെ പ്രകതടനത്തിൽ തൃപ്തരാണെന്നാണ്. സർവ്വേയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 16 ശതമാനം വോട്ടുകൾ നേടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 7.3 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്.
അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതി 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 6 ശതമാനം കുറഞ്ഞു. മമത ബാനർജിയുടെ ജനപ്രീതി ഒരു ശതമാനം കുറഞ്ഞ് 7.3 ശതമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കിൽ ഭാരതീയ ജനതാ പാർട്ടി 284 സീറ്റുകളും കോൺഗ്രസിന് 68 സീറ്റുകളും മറ്റുള്ളവർ 191 സീറ്റുകളും നേടുമെന്നും സർവ്വേയിൽ പറയുന്നു.

