പലസ്തീനിൽ ആക്രമണം; ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

ജെനിൻ: പലസ്തീനിൽ ആക്രമണം. വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടു. ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിനെതിരെ വിമർശനവുമായി പാലസ്തീൻ രംഗത്തെത്തി. സംഭവം കൂട്ടക്കുരുതിയാണെന്നാണ് പാലസ്തീന്റെ പ്രതികരണം.

അതേസമയം, ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്നാണ് ഇസ്രായേലി സൈന്യത്തിന്റെ വിശദീകരണം. ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങഘ വളയുകയും പലസ്തീൻ തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തു വിടുന്ന വിവരം.

കെട്ടിടം വളഞ്ഞതിന് പിന്നാലെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന് നേരെ നാല് തീവ്രവാദികൾ വെടിയുതിർത്തെന്നും പിന്നീട് നടത്തിയ ഏറ്റുമുട്ടലിൽ നാല് പേരിൽ മൂന്നുപേരെ വധിച്ചവെന്നും ഒരാൾ കീഴടങ്ങി.ന്നെും സേന അറിയിച്ചു. കെട്ടിടത്തിനകത്ത് നിരവധി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നും എന്നാൽ, സൈന്യം ഇവയെല്ലാം നിർവീര്യമാക്കിയെന്നും അധികൃതർ വ്യക്തമാക്കി.