ആഗോള ബോക്സ് ഓഫീസില്‍ ഒന്നാം ദിനം 100 കോടിയുമായി ‘പത്താന്‍’

ബോക്സ് ഓഫീസില്‍ ഒരു ബമ്ബര്‍ ഓപ്പണിംഗുമായി ഷാാരൂഖ് ഖാന്റെ ‘പത്താന്‍’. സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ആഭ്യന്തര ബോക്സ് ഓഫീസില്‍ ഏകദേശം 67 കോടി രൂപ (ഗ്രോസ്) നേടാനാണ് സാധ്യത.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 4.5 മില്യണ്‍ USD (മൊത്തം) നേടിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 36 കോടി രൂപ. രണ്ടും കൂടിച്ചേര്‍ന്നാല്‍, പത്താന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി കവിഞ്ഞു. ഷാരൂഖ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരുടെ ചിത്രം ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ ഒന്നാം ദിനം തന്നെ 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു.

വടക്കേ അമേരിക്കയിലെ പത്താന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 1.5 മില്യണ്‍ യുഎസ്ഡിയിലധികമാകുമെന്നാണ് ബിഒഐ റിപ്പോര്‍ട്ട്. മറുവശത്ത്, ഗള്‍ഫ് വിപണിയില്‍ പത്താന്‍ 1 മില്യണ്‍ യുഎസ് ഡോളറിലധികം സമ്ബാദിക്കും. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കണക്ക് 100 കോടിയിലധികം വരും.