കൊല്ലം: കോൺഗ്രസിനുള്ളിൽ ഐക്യം ഉണ്ടാകണമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റിലും വിജയം ഉണ്ടാകാനാണ് ആർ എസ് പി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സുഹൃത്താണ് ശശി തരൂരെന്നും യുപിഎ ഭരണം ഉണ്ടാകുമ്പോൾ അതിലെ ശക്തനായി തരൂർ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശശി തരൂർ ഷിബു ബേബി ജോണിനെ സന്ദർശിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ കോൺഗ്രസിനും യുഡിഎഫിനും ഉള്ളിൽ സമീപകാലത്തേക്കാൾ ഐക്യം ഉണ്ടെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

