തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ KOMPAS വെബ്‌പോർട്ടൽ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് കൺസൾട്ടന്റായി 6 മാസത്തേക്ക് നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് വിരമിച്ച ജിയോളജിസ്റ്റ്/ സീനിയർ ജിയോളജിസ്റ്റ് / ഡെപ്യൂട്ടി ഡയറക്ടർ / അഡീഷണൽ ഡയറക്ടർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിശദവിവരങ്ങൾ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 31.
അതേസമയം, കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.

