ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍

ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു.

ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.