മുംബൈ: മഹാരാഷ്ട്രയിൽ അമരീന്തർ സിംഗ് ഗവർണറായേക്കാൻ സാധ്യത. മഹാരാഷ്ട്രയുടെ പുതിയ ഗവർണർക്കായി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്. ക്യാപ്റ്റൻ അമരീന്തർ സിംഗിന്റെയും പ്രഭാത് ഝായുടെയും പേരുകളാണ് മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ സാധ്യത കൂടുതലുള്ളത് അമരീന്തർ സിംഗിനാണ്. മുൻ രാജ്യസഭാ അംഗവും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാണ് പ്രഭാത് ഝാ. അമരീന്ദർ സിംഗിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചെങ്കിലും അദ്ദേഹത്തിന് മതിയായ സ്ഥാനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗവർണറായി നിയമിക്കാനൊരുങ്ങുന്നത്.

