ഡല്‍ഹി: റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചു.
നിലവില്‍ റാങ്കിംഗ് മത്സരങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കും. കേന്ദ്രം നിയോഗിക്കുന്ന സമിതിയാകും ഇനി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കേന്ദ്ര കായിക വകുപ്പിന്റേതാണ് നടപടി. തോമര്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താരങ്ങള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചിരുന്നു.

