പി. കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘നടപടി അംഗീകരിക്കാന്‍ ആവില്ല. സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരും. യുഡിഎഫ് നിയമനടപടി സ്വീകരിക്കും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.