തെളിവുകളുണ്ട്; ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാവര്‍ത്തിച്ച് സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്.

‘എന്റെ കൈയില്‍ കോഴ ഇടപാടുകളുടെ തെളിവുകളുണ്ട്. ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ട്. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ല’- സ്വപ്ന പറഞ്ഞു.

അതേസമയം, ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു.