മുംബൈ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഇനി ഇരട്ടി കരുത്ത്. പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായിരിക്കുകയാണ്. സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമനായ, ഐഎൻഎസ് വഗീറാണ് നാവികസേനയുടെ ഭാഗമായത്. മുംബൈ നേവി ആസ്ഥാനത്ത് വെച്ചായിരുന്നു കമ്മീഷൻ ചടങ്ങുകൾ നടന്നത്.
ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളുടെ പ്രധാന സവിശേഷത. 2018ൽ ഈ ശ്രേണിയിലെ ആറ് കപ്പലുകളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരി സേനയുടെ ഭാഗമായിരുന്നു. 2019ൽ രണ്ടാമത്തെ കപ്പലാണ് ഐഎൻഎസ് ഖണ്ഡേരിയും മൂന്നാമത്തെ കപ്പലായ ഐഎൻസ് കരഞ്ച് 2021ലും സേനയുടെ ഭാഗമായി. കഴിഞ്ഞ വർഷമാണ് ശ്രേണിയിലെ നാലാമനായ ഐഎൻഎസ് വേല സേനയുടെ ഭാഗമായത്. 2024 ൽ ആറാമൻ ഐഎൻഎസ് വാഗ്ഷീർ നാവികസേനയുടെ ഭാഗമാകുമെന്ന് നാവിക സേനാ വൃത്തങ്ങൾ അറിയിച്ചു.
ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സഹകരണത്തോടെ മുംബൈയിലെ ഡോക്യാർഡിലാണ് മുങ്ങിക്കപ്പൽ നിർമ്മിക്കുന്നത്.

