ന്യൂസിലന്‍ഡിന് ഐസിസി റാങ്കിങ്ങില്‍ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. ഇന്ത്യയോട് രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലന്‍ഡിന് തിരിച്ചടിയായത്.
രണ്ടാം മത്സരത്തിനു മുന്‍പ് 115 റേറ്റിംഗുമായി ന്യൂസീലന്‍ഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലന്‍ഡ് 113 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
നിലവില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകള്‍ക്കും 113 പോയിന്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുന്‍പ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു.

