ഹൃദയാരോഗ്യത്തിന് സോയാ മിൽക്ക്; ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ….

സോയാ മിൽക്കിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്. ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സോയ മിൽക്ക്. സോയ ബീൻസിൽ നിന്നും ഉൽപാദിപ്പിക്കുന്ന സസ്യജന്യമായ പാൽ ആണിത്. ഉയർന്ന പോഷകമൂല്യവും ഇതിനുണ്ട്. കാത്സ്യം ധാരാളം അടങ്ങിയ സോയ മിൽക്ക് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സോയാ മിൽക്ക് കുടിക്കുന്നത് ഏറെ പ്രയോജന പ്രദമാണ്.

ചർമ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും സോയാ മിൽക്ക് സഹായിക്കും. മിൽക്ക് വീഗൻ ഡയറ്റ് ചെയ്യുന്നവർക്ക് സാധാരണ പാലിന് പകരം ഇത് കുടിക്കാം. ഒരു കപ്പ് മധുരമില്ലാത്ത സോയ മിൽക്കിൽ 7 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഫാറ്റ് ഫ്രീയും കലോറി കുറഞ്ഞതുമായ പാനീയമാണിത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് മികച്ച ഒന്നാണ്.

സോയ മിൽക്കിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിനും ഇത് കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കലോറി വളരെ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായ സോയ മിൽക്ക് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഡയറ്റിൽ ഉൾപ്പെടുത്താം.