ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധി ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്ത് ഉണ്ടായ അഭിവൃദ്ധി സമാനതകൾ ഇല്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് കിലോമീറ്റർ ഒപ്പം നടന്നിട്ടും ദിഗ്വിജയ് സിംഗ് എന്തുകൊണ്ടാണ് ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കാൻ പഠിപ്പിക്കത്തതെന്ന് അദ്ദേഹം ചോദിക്കുന്നു. രാഹുലിന്റെ ചോദ്യങ്ങൾ യുക്തിരഹിതവും അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന രാഹുൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രവിശങ്കർ പ്രസാദ് രംഗത്തെത്തിയത്.
രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് ദിഗ് വിജയ് സിംഗ് നടത്തിയ പരാമർശത്തെ രാഹുൽ ഗാന്ധി തള്ളി. രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും മാധ്യമങ്ങൾ അത് കാണാതെ പോകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

