ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്.സി.
ഒമ്ബതാം മിനുട്ടില്‍ ജാവിയര്‍ സിവേരിയോയും 93ാം മിനുട്ടില്‍ ആരേണ്‍ ഡി സില്‍വയുമാണ് നൈസാമിന്റെ നാട്ടുകാര്‍ക്കായി ലക്ഷ്യം കണ്ടത്. ഗോള്‍ തിരിച്ചടിക്കാന്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റക്കാരന്‍ ക്ലൈറ്റണ്‍ സില്‍വയ്ക്ക് മുതലെടുക്കാനായില്ല. പന്തടക്കത്തിലും പാസുകളിലും ഈസ്റ്റ് ബംഗാള്‍ മികച്ചുനിന്നുവെങ്കിലും ഗോള്‍ വല കുലുക്കാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല.
നിലവില്‍ 35 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാമതുണ്ട്. 39 പോയന്റുമായി മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 25 പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാമതാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ച ഈസ്റ്റ് ബംഗാള്‍ ഒമ്ബതാം സ്ഥാനത്താണ്. 12 പോയന്റാണ് ടീമിനുള്ളത്.

