യാത്ര ദുരിതം തിരിച്ചറിഞ്ഞ് അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്.
കടുകുമണ്ണ ഊരിലെ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഏറെ പ്രയാസപ്പെട്ടെന്ന വാര്‍ത്ത നേരത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ 8 ആദിവാസി ഊരിലേക്കുമായി രോഗികളെ എത്തിക്കാന്‍ സ്ട്രക്ച്ചറുകള്‍ നല്‍കിയത്.
അതേസമയം, റോഡ് സൗകര്യമില്ലാത്തതിനാല്‍ രോഗികളെ പുതപ്പിലും മുളം തണ്ടിലുമെറ്റിയാണ് കിണറ്റുകര, മുളക്കര, കടുകുമണ്ണ, തൊടുക്കി തുടങ്ങി 8 ആദിവാസി ഊരുകളിലെ ആളുകള്‍ ഇപ്പോഴും ആശുപത്രിയിലെത്തിക്കുന്നത്.

