ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

അതേസമയം, കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.