കൊല്ലം: പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് സാദിഖിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. സാദിഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ‘റിപ്പോര്‍ട്ടര്‍’ ആണ്. ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖ് ആണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.
അതേസമയം, ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ മുഹമ്മദ് സാദിഖിന്റെ ചാവറയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടി. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

