ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്; വോട്ടണ്ണെല്‍ മാര്‍ച്ച് രണ്ടിന്

ന്യൂഡല്‍ഹി: എംപിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
വോട്ടണ്ണെല്‍ മാര്‍ച്ച് രണ്ടിന് നടക്കും

വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എംപിയെ അയോഗ്യനാക്കിയത്.

അതേസമയം, അരുണാചല്‍ പ്രദേശ്, തമിഴ്നാട്, ജാര്‍ഖണ്ഡ്, ബംഗാള്‍, മഹാരാഷ്ട്ര(2) എന്നിവിടങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലും അന്ന് ഉപതിരഞ്ഞെടുപ്പു നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 2ന്.