പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങൾ; ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിന് അന്ത്യശാസനം

കൊച്ചി: സംസ്ഥാന സർക്കാരിന് അന്ത്യശാസനയുമായി ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23 നകം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇനിയും ജപ്തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി അറിയിക്കുകയും ചെയ്തു. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.