അരുതേ; ചായക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ…..

ചായ കുടിക്കാൻ നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമാണ്. ചായ കുടിക്കുമ്പോൾ ഇതിനൊപ്പം സ്നാക്സ് എന്തെങ്കിലും പലരും കഴിക്കാറുണ്ട്. ബിസ്കറ്റ്, എണ്ണയില്‍ പൊരിച്ച പലഹാരങ്ങൾ, ആവിയില്‍ വേവിച്ച പലഹാരങ്ങൾ എന്നിവ ചായക്കൊപ്പം നാം കഴിക്കും. എന്നാല്‍ ചായക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അയേണിനാല്‍ സമ്പന്നമായിട്ടുള്ള ഇലക്കറികളും മറ്റ് പച്ചക്കറികളും ചായയ്ക്കൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ചായയിലടങ്ങിയിരിക്കുന്ന ‘ടാനിൻ’, ‘ഓക്സലേറ്റ്സ്’ എന്നിവ ഇത്തരം പച്ചക്കറികളില്‍ നിന്ന് അയേണ്‍ വലിച്ചെടുക്കുന്നത് തടയുന്നു.

ചായ കുടിക്കുന്നതിന് തൊട്ടുമുമ്പോ ശേഷമോ തണുത്ത സാധനങ്ങള്‍ കഴിക്കുന്നതും ഉചിതമല്ല. ജ്യൂസുകള്‍- ഫ്രൂട്ട്സ് സലാഡ്, ഐസ്ക്രീം തുടങ്ങിയവയൊന്നും കഴിക്കരുത്.

കട്ടൻ ചായയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് ലെമണ്‍ ടീ ആക്കി കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ചായയുടെ കൂടെ ചെറുനാരങ്ങാനീര് കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന പ്രശ്നം തുടങ്ങിയവയ്ക്ക് കാരണമാകും.

മഞ്ഞള്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തും പാലില്‍ ചേര്‍ത്തുമെല്ലാം കഴിക്കാറുണ്ട്. എന്നാൽ മഞ്ഞൾ ചായക്കൊപ്പം കഴിക്കുമ്പോള്‍ ഗ്യാസ്- അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. തൈരും ഒരിക്കലും ചായക്കൊപ്പം കഴിക്കരുത്.