ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടത് രണ്ട് തവണ; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലിയുടെ ട്വീറ്റ്

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങിയ ആര്‍ആര്‍ആര്‍, സംവിധായകന്‍ ജെയിംസ് കാമറൂണ്‍ രണ്ട് തവണ കണ്ടെന്ന വെളിപ്പെടുത്തലുമായി രാജമൗലി. അദ്ദേഹത്തിന് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടെന്നും രാജമൗലി ട്വീറ്റ് ചെയ്തു.

‘മഹാനായ ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമാകുകയും ഭാര്യയ്‌ക്കൊപ്പം വീണ്ടും കാണുകയും ചെയ്തു. പത്ത് മിനിട്ട് ഞങ്ങള്‍ക്കൊപ്പം നിന്ന് ആര്‍ആര്‍ആറിനെ വിലയിരുത്താന്‍ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി’- രാജമൗലി ട്വീറ്റ് ചെയ്തു.