സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെടുന്നു; ഗവർണറുടെ വീട്ടിലേക്ക് മാർച്ച് നടത്തി ഡൽഹി സർക്കാർ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ഇടപെടുന്നതിൽ പ്രതിഷേധവുമായി ആംആദ്മി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി എംഎൽഎമാർ ഗവർണറുടെ വീട്ടിലേക്ക് മാർച്ച് നടത്തി.

സ്‌കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് അയക്കാനുള്ള ഡൽഹി സർക്കാരിന്റെ നിർദ്ദേശമാണ് ഗവർണറുമായുള്ള പുതിയ തർക്കം. സർക്കാരിന്റെ തീരുമാനം സക്സേന നിരസിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

നമ്മുടെ ഗൃഹപാഠം പരിശോധിക്കാൻ ലഫ്റ്റനന്റ് ഗവർണർ തങ്ങളുടെ ഹെഡ്മാസ്റ്ററല്ല. തങ്ങളുടെ നിർദ്ദേശങ്ങളോട് അദ്ദേഹം അതെ അല്ലെങ്കിൽ ഇല്ല എന്ന് പറയണം. രാഷ്ട്രീയ കാരണങ്ങളാൽ ഡൽഹി സർക്കാരിന്റെ ജോലി അദ്ദേഹം ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. അധ്യാപകരെ ഫിൻലൻഡിലേക്ക് അയക്കാൻ ഗവർണർ അനുവദിക്കണം എന്നെഴുതിയ പ്ലക്കാർഡുകളുയർത്തിയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.