ഈ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….

ഒഴിവാക്കാനാകാത്ത വീട്ടുപകരണങ്ങളിലൊന്നാണ് ഇന്ന് ഫ്രിഡ്ജുകൾ. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണ വസ്തുക്കളുണ്ട്. അവയെ കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.

ഈ ലിസ്റ്റിൽ ഉള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാചകം ചെയ്ത മുട്ട. ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കേണ്ട ഒരു ഭക്ഷണ സാധനമാണ് മുട്ട. പ്രോട്ടിനുകളുടെ കലവറയാണ് മുട്ട. അതുകൊണ്ട് തന്നെ, പാചകം ചെയ്ത മുട്ട മറ്റു ഭക്ഷ്യ പദാർത്ഥങ്ങളെക്കാൾ ഫ്രിഡ്ജിനുള്ളിൽ വെച്ച് എളുപ്പത്തിൽ വിഘടനത്തിന് വിധേയമാകും. ഇത് ശരീരത്തിലെത്തിയാൽ ഗുരുതര ഭക്ഷ്യവിഷ ബാധക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉരുളക്കിഴങ്ങും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒട്ടു നല്ലതല്ല. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയും. സൂര്യപ്രകാശം അധികം കടന്നു വരാത്ത സ്ഥലങ്ങളിലായിരിക്കണം ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

വാഴപ്പഴം ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. വാഴപ്പഴത്തിന് എപ്പോഴും മുറിയിലെ താപനിലയാണ് അനുയോജ്യം. ഊഷ്മളമായ താപനില വാഴപ്പഴം പാകമാകാൻ സഹായിക്കുന്നു. വെളിച്ചവും വായുവും ക്ഷയിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. സവാളയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അനുയോജ്യമല്ല.