കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ; ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാനെത്തിയ കാണികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കായിക മന്ത്രി വി അബ്ദുറഹ്മാൻ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് പറഞ്ഞ കായിക മന്ത്രിയുടെ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇന്ന് കളി നടന്നത്. മന്ത്രി ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പട്ടിണി കിടക്കുന്നവർ കളി കാണാൻ വരണ്ടെന്ന് കായികമന്ത്രി … ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ …. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.

ഗ്രീൻ ഫീൽഡിൽ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങൾ.