കേരളത്തിലെ ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മ്മാണം; പോലീസ് റിപ്പോര്‍ട്ട്‌

കോഴിക്കോട്: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് സ്ഥാപന മേധാവികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. എവിടെയാണ് ആയുധനിര്‍മ്മാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചെന്നും ഡയറക്ടര്‍ ബൈജു ഭായ് പറഞ്ഞു.

അതേസമയം, സാങ്കേതിക വിദ്യാഭ്യാസ ലാബുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളുടെ ഭാഗമായി ആയുധം നിര്‍മ്മിക്കുന്നത് അധ്യാപകരുടെ മേല്‍നോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ലാബുകള്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്, അധ്യാപകരുടെ മേല്‍നോട്ടമില്ലാതെ ഐടിഐകളില്‍ കുട്ടികള്‍ ആയുധം നിര്‍മിക്കുന്നവെന്ന മാധ്യമ വാര്‍ത്തകളുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.