നെല്ല് സംഭരണം; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം: ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

‘കര്‍ഷര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ കേരള ബാങ്കുമായി അന്ന് ചര്‍ച്ച നടത്തും. നെല്ല് സംഭരണം കുറ്റമറ്റതാക്കും. ഇ-പോസ് മെഷീനുകളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 17ന് യോഗം ചേരും. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെ അതില്‍ പങ്കെടുക്കും. സെര്‍വര്‍ മാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യും’- മന്ത്രി വ്യക്തമാക്കി.