കൊച്ചി: സംസ്ഥാനത്ത് അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും, ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തതായി തദ്ദേശ സെക്രട്ടറിമാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

