വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐപിഎല്‍ നഷ്ടമാകുമെന്ന സാഹചര്യത്തില്‍ താരത്തിന് ഈ സീസണില്‍ ലഭിക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. 16 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനെ നിലനിര്‍ത്തിയത്.
എ കാറ്റഗറി താരമായ പന്തിന് വാര്‍ഷിക കരാര്‍ തുകയായ അഞ്ച് കോടിരൂപയും ബോര്‍ഡ് നല്‍കും. നേരത്തെ പന്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പറഞ്ഞിരുന്നു.

