സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.
പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍
‘വര്‍ഷങ്ങളായി പാചകരംഗത്തുള്ളയാളെ അപമാനിക്കുന്നത് തെറ്റ്. പഴയിടത്തെ അപമാനിച്ച് ഇറക്കി വിടാനുളള എന്ത് സാഹചര്യമാണുണ്ടായത്? സാമാന്യം തരക്കേടില്ലാതെ സംഘടിപ്പ മേളയുടെ ശോഭ കെടുത്തി. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്‍എസ്എസിന്റെ വിമര്‍ശനം പരിശോധിക്കും. സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാം. വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ല. ഞാനും സമുദായ സംഘടനകളെ വിമര്‍ശിച്ചിട്ടുണ്ട്. പരിതാപകരമായ തോല്‍വിയില്‍ നിന്നും പാര്‍ട്ടിയെ ഉയര്‍ത്തി കൊണ്ടുവരുകയാണ് ദൗത്യം. എന്നുവച്ചാല്‍ നാളെ മുഖ്യമന്ത്രിയാകുമെന്നല്ല. മന്ത്രി അബ്ദുള്‍ റഹ്മാന്റെ പ്രസ്താവനയും ഞെട്ടിച്ചു. വരേണ്യവര്‍ഗത്തിന് സൗകര്യം ചെയ്യുന്ന സര്‍ക്കാരാണോ ഇതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. അസംബന്ധമാണ് പറയുന്നത്. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നത്?’

