സ്റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാന്‍ ‘അമ്മ’ സംഘടനക്ക് നിര്‍ദ്ദേശം

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടി നോട്ടീസ് ലഭിച്ചു. 2017 മുതല്‍ സ്റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്, എന്നാല്‍, വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്ടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അധിക്യതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.