അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയെന്ന പേര് സൗദിക്ക്; തുണയായത് എണ്ണവിലയിലെ കുതിപ്പ്‌

മുംബൈ: അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയെന്ന പേര് ഇന്ത്യക്ക് മാറി സൗദി അറേബ്യക്ക് ലഭിക്കാനാണ് സാധ്യത. കോവിഡ് പ്രതിസന്ധിയിലും ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയായി തുടരുന്ന ഇന്ത്യയുടെ അതിജീവന ശേഷി ചര്‍ച്ചയായിരുന്നു. ഇതാണ് സൗദി എണ്ണ വിലക്കരുത്തില്‍ സ്വന്തമാക്കാന്‍ സാധ്യത ഉയരുന്നത്.

ഇന്ത്യയെ സംബന്ധിച്ച് നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ നല്ല തുടക്കമായിരുന്നു. എന്നാല്‍, ഉയര്‍ന്ന പണപ്പെരുപ്പം കുറയ്ക്കാന്‍ കേന്ദ്ര ബാങ്കുകള്‍ അഭൂതപൂര്‍വമായ പണനയം കര്‍ശനമാക്കിയത് തിരിച്ചടിയായി. പക്ഷേ സൗദി വലിയ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ പോകുന്നത്. ഊര്‍ജ വിലയിലുണ്ടായ വര്‍ധനവാണ് സൗദിക്ക് തുണയാകുന്നത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്കു പിന്നില്‍ അഞ്ചാമതാണ് ഇന്ത്യ. 2029ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്ബദ്വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. നാലാമതുള്ള ജര്‍മനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും. സമ്ബദ്വ്യവസ്ഥയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറില്‍ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോര്‍ട്ടില്‍ പങ്കുവെച്ചു.

അതേസമയം, ഐഫോണ്‍ 14 മോഡലിന്റെ ഉല്‍പാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കം ഈ ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണെന്നും, ആപ്പിളിന്റെ ഈ നീക്കം ഒട്ടേറെ കമ്ബനികള്‍ ഇന്ത്യയിലേക്ക് വരാന്‍ വഴിയൊരുക്കുമെന്നും എസ്ബിഐ റിസര്‍ച്ച് പറയുന്നു. ഈ സാമ്ബത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ 13.5% വളര്‍ച്ചയാണ് ഇന്ത്യ നേടിയെങ്കില്‍ ചൈനയുടെ വളര്‍ച്ച 0.4 ശതമാനമാണ്. 6.7%- 7.7% വളര്‍ച്ചയാണ് ഈ സാമ്ബത്തിക വര്‍ഷം പ്രതീക്ഷിച്ചതെങ്കിലും ഇത് ഏഴിലേക്ക് ചുരുങ്ങുന്നതാണ് അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ പോകുന്നത്.