സാനിയ മിര്‍സ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കും.
2022 സീസണു ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിന്‍വലിച്ചാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്.
വനിതാ ഡബിള്‍സിലും സാനിയ മത്സരിക്കും. കസാഖിസ്താന്‍ താരം അന്ന ഡാനിലിനയാണ് വനിതാ ഡബിള്‍സില്‍ സാനിയയുടെ പങ്കാളി. ഈ മാസം 16നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക.കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

