തിരുവനന്തപുരം: പരിധി വിട്ട കടമെടുപ്പ് മൂലം സംസ്ഥാനം വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് അടുക്കുകയാണ് എന്ന വാർത്തകൾ പ്രചരിക്കുന്നതിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് കടം മൂലം വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയുള്ളതായി വരുത്തിതീർക്കുന്നതിന് പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായ തോതിലുള്ള കടം മാത്രമേ കേരളത്തിനുമുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
വലിയ കടമാണ് കേരളത്തിനുള്ളത് എന്ന പേരിൽ പ്രചാരണം നടത്തുന്നുണ്ട്. 1970ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതി ആയിരുന്നു. ഇന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

