സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജി; കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിഷയത്തിൽ അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാനും അദ്ദേഹം നിർദ്ദേശം നൽകി.

കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ ഉൾപ്പെടെയാണ് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. കേസ് മാർച്ച് 13 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.