മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. ഇന്ന് വൃക്കരോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വൃക്കരോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ആഹാരക്രമത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക, കൃത്യമായ അളവില്‍ വെള്ളം കുടിക്കുക തുടങ്ങിയവയെല്ലാം ഇതിൽ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില പച്ചക്കറികൾ എന്തൊക്കെയാണെന്ന് നോക്കാം.
റാഡിഷ്
റാഡിഷ് കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറഞ്ഞ റാഡിഷ് പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സ് കൂടിയാണിത്.
കോളിഫ്ലവര്‍
ആന്റി ഓക്സിഡന്റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കാബേജ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. വിറ്റാമിന്‍ സി, കെ, ബി എന്നിവ അടങ്ങിയ കാബേജ് ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ക്യാരറ്റ്
ക്യാരറ്റിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികൾക്ക് കഴിക്കാൻ ഉത്തമമായ പച്ചക്കറിയാണ് ക്യാരറ്റ്.

