സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധി ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തി അമ്മയെ കാണും. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ജൂണ്‍ 12 ന് കൊവിഡ് സങ്കീര്‍ണതകളോടെ പ്രവേശിപ്പിക്കപ്പെട്ട സോണിയയെ 2022 ജൂണ്‍ 18 ന് ഇതേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.