‘പത്താന്‍’ സിനിമയിലെ ഗാനത്തെ വിമര്‍ശിച്ചതിന് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് വിവേക് അഗ്‌നിഹോത്രി

‘പത്താന്‍’ സിനിമയിലെ ഗാനത്തെ വിമര്‍ശിച്ചതിന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സംവിധായകനുമായ വിവേക് അഗ്‌നിഹോത്രി. ഏതാനും സ്‌ക്രീന്‍ഷോട്ടുകളും സംവിധായകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടൊപ്പം, സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവിറ്റി നിറയുന്നതിനെക്കുറിച്ച് നേരത്തെ ഷാരൂഖ് പറഞ്ഞത് പരിഹാസത്തോടെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട് വിവേക് അഗ്‌നിഹോത്രി.

ബാദ്ഷ പറഞ്ഞത് ശരിയാണ്. സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവിറ്റിയുണ്ട്. പക്ഷേ, ഞങ്ങള്‍ പോസ്റ്റീവാണ് -വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു.

‘പത്താനി’ലെ ബേഷറം രംഗ് ഗാനത്തെ വിമര്‍ശിച്ച് വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.