ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ

തിരുവനന്തപുരം: മുൻ മന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിയെ അദ്ദേഹം വീട്ടിലെത്തിയാണ് സന്ദർശിച്ചത്. എം കെ രാഘവൻ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് തരൂർ അറിയിച്ചു.

തിരുവനന്തപുരം ജഗതിയിലെ വീട്ടിലെത്തിയാണ് ഉമ്മൻ ചാണ്ടിയെ ഇരുവരും കണ്ടത്. ജർമ്മനിയിലെ ചികിത്സ കഴിഞ്ഞ് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.