തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ഡി.ആര്‍ അനിലിനെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനം. മന്ത്രി എം.ബി. രാജേഷ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അനിലിന്റെ രാജിക്കായി സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി നേരത്തെ തേടിയിരുന്നു. തുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനമുണ്ടായത്. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം അനിലിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അനുമതി തേടിയത്. രാജിവെക്കുമെന്ന് അറിയിച്ചതോടെ കോര്‍പ്പറേഷനില്‍ നടന്നുവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.
കൗണ്‍സിലര്‍ സ്ഥാനം ഡി. ആര്‍ അനില്‍ രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിവാദത്തില്‍ ഡി.ആര്‍ അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് പാര്‍ട്ടി രാജി തീരുമാനത്തിലേക്ക് എത്തുന്നത്.

