നിരവധി ആരോഗ്യ ഗുണങ്ങൾ കാബേജിനുണ്ട്. വിറ്റാമിൻ എ, ബി2, സി, കാൽസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവ കാബേജിലുണ്ട്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്.
സൾഫർ അടങ്ങിയ സംയുക്തം, സൾഫോറാഫെയ്ൻ, ഈ പച്ചക്കറികൾക്ക് കയ്‌പേറിയ രുചി നൽകുന്നു. ഇത് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ സൾഫോറാഫെയ്ൻ തടയുന്നതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയ കാബേജ് ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. 100 ഗ്രാം കാബേജിൽ 36.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ കാബേജ് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
കാബേജിൽ വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രയോജനകരമാണ്. പഠനങ്ങൾ അനുസരിച്ച്, അൽഷിമേഴ്‌സ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ സഹായിക്കും.
രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
കാലോറി വളരെ കുറഞ്ഞ കാബേജ് അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബർ ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.
ദഹനത്തിന് മികച്ചതാണ് കാബേജ്. ഫൈബർ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് കാബേജ് കഴിക്കുന്നത് ഉത്തമമാണ്. ഇവ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

