പിബിയില്‍ ഒരു ചര്‍ച്ചയുമില്ല; ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്നും എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിപിഎമ്മിന്റെ അധ്യാപക സംഘടനായ കെ എസ് ടി എ നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ഇ പി ആരോപണത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്ന് അദ്ദേഹം പറഞ്ഞു.