എം.എം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞെന്ന് പരാതി; യുവാവിനെതിരെ കേസെടുത്തു

രാജാക്കാട്: എം.എം മണി എംഎല്‍എയുടെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞെന്ന പരാതിയില്‍ കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ എന്ന യുവാവിനെതിരെ കേസ്. ഇടുക്കി രാജാക്കാട്ടാണു വച്ചാണ് സംഭവം.

എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതിനെ തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എം.എം.മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയിലാണ് രാജാക്കാട് പൊലീസ് കേസെടുത്തത്.