ദേശാഭിമാനി സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

വ്യക്തിപരമായ അസൗകര്യങ്ങളാല്‍ മലപ്പുറത്ത് നടക്കുന്ന ദേശാഭിമാനി സെമിനാറില്‍ പി.കെ കുഞ്ഞാലികുട്ടി ഇന്ന് പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചു. നാളെ പങ്കെടുക്കാമെന്നും അദ്ദേഹം സംഘാടകരെ അറിയിച്ചു. മുനവറലി തങ്ങളും പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇ.പി ജയരാജനെതിരായ ആരോപണം ഗൗരവതരമെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചു. ‘ഇ.പിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം വേണം. സി.പി.എമ്മിനോട് ലീഗിന് മൃദുസമീപനമില്ല. ലീഗിന് ഒരേ സ്വരമാണ്’- അദ്ദേഹം വ്യക്തമാക്കി.