ടെഹ്റാന്‍: ടെഹ്‌റാനിലെ മഹ്‌സ പെയ്രവി (25)യെ തല വെളിയില്‍ കാട്ടിയത് വേശ്യാവൃത്തിക്ക് ക്ഷണിച്ചെന്ന് ആരോപിച്ച് ഡിസംബര്‍ 25 നാണ് ടെഹ്‌റാന്‍ റെവല്യൂഷണറി കോടതി കുറ്റം ചുമത്തി പത്തു വര്‍ഷം ജയിലില്‍ അടച്ചത്. ‘അഴിമതിയും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിച്ചു’ എന്നതില്‍ ഇവര്‍ കുറ്റക്കാരിയാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതോടെ പര്‍ദ്ദ സമരത്തില്‍ പങ്കെടുത്ത ആരേയും വെറുതെ വിടില്ലെന്ന സൂചയനാണിത്.
മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തിന് ഉത്തരവാദികളായ സദാചാര പൊലീസിനും സര്‍ക്കാരിനുമെതിരെയായിരുന്നു ജനരോഷം. കേവലം ഹിജാബ് ധരിക്കാതെ ഒരു പെണ്‍കുട്ടി രാജ്യത്തുകൊല്ലപ്പെടുമ്‌ബോള്‍ അത് ഉയര്‍ത്തുന്ന ഭീഷണികള്‍ ചെറുതല്ല. നിലവിലുള്ള ഭരണാധികാരി ഇബ്രാഹിം റെയ്സി ഈ നിയമങ്ങളെല്ലാം കടുപ്പിച്ച് കൊണ്ട് ജൂലൈ 5ന് പുറത്തിറക്കിയ ഉത്തരവില്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന പട്ടിക വരെ തയ്യാറാക്കി. ഇത് പരിശോധിക്കാന്‍ ഗൈഡന്‍സ് പെട്രോള്‍ എന്ന സദാചാര പൊലീസിന് ചുമതലയും നല്‍കി. ഇറാനില്‍ ഇപ്പോഴും പ്രതിഷേധം ശക്തമാണ്.
മതപരമായ എല്ലാ വൈകൃതങ്ങളേയും അഗ്നിക്കിരയാക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഇറാനിലെ വനിതകളുടെ പ്രതിഷേധം. തെരുവില്‍ തീക്ക് ചുറ്റും നൃത്തം ചവിട്ടി കൈകോര്‍ത്തുപിടിച്ച് യുവാക്കളും യുവതികളും ഇസ്ലാമിക പ്രാകൃത നിയമങ്ങളെ അവര്‍ വെല്ലുവിളിച്ചു. പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും നടക്കുന്നതിനിടെ യുവതികള്‍ ഹിജാബുകളും പര്‍ദ്ദയും അഴിച്ചുമാറ്റി തീയിലേയ്ക്ക് ഇട്ടുകൊണ്ടിരിക്കുന്ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചു. ഈ സാഹചര്യത്തില്‍ കര്‍ശനമായ നടപടികളിലൂടെ നേരിടാനാണ് ഇറാന്‍ സര്‍ക്കാരിന്റെ തീരുമാനം.

